Sunday, April 30, 2023

Do not loss yourself

തിരികെ വരികനീ നിന്നിലേയ്ക്കിനി മറന്നീടാതെ
കരിയിലകൾക്കിടയിലമർന്ന നാമ്പിനായ്
വിടരാനൊരു സൂര്യനാളമിനി നൽകു നീ -
യൊരു നീർക്കണമതിനേകു നീ .

മരവിച്ചൊരു മുറിയ്ക്കകത്തുണരാ -
തുറക്കമായ് നീ നിന്നെയറിയാതെ !
നീയുണർന്നൊരു രാഗമായുയരുക
നിന്നാത്മ താളം മറന്നിടാതിന്നിനി .

പകൽ മറന്നിരുൾ പാകിയ വീഥിയിൽ
പാതകളറിയാതിരുന്ന വേളയിൽ
പാതി നിലച്ച നിന്നാത്മ നാളത്തെ നീ
പുതിയ ഹർഷമായിനിയുണർത്തുക!

തിരികെ വരിക നീ - നീയായുണരുക
തളരാതാർക്കും തളർത്തുവാനാവാതെ
തനിയെ വെട്ടം തെളിച്ചു നിൻ പാതയിൽ
തിരിനാളമണയാതിരുൾ താണ്ടുക !

-ശ്രീ